Pages

Tuesday, January 29, 2013

nerampok








ഇനി ഞാന്‍ എങ്ങനെ പറയും എന്റെ കഥകള്‍ 
കവിതകള്‍ വിരിയുന്ന കാലം കടന്നു പോയി 
കഥകള്‍ ദിനവും നടക്കുന്നു എങ്കിലും 
എഴുതുവാന്‍ എങ്ങനെ എനിക്ക് അറിയില്ല 
ഉള്‍ വലിയുന്നുവോ എന്റെ ചിന്തകള്‍ 
അറിയില്ല ,പറയുവാന്‍ ല്കഴിയുന്നില്ല ,എഴുത്തുകള്‍ വരുന്നില്ല 
കാലം മായ്കാത്ത ഓര്‍മ്മകള്‍ മാത്രമെന്‍ -
മനസ്സില്‍ തളം കെട്ടി നില്‍ക്കുന്നു ................

Thursday, January 24, 2013


കല്ലിൽ ഭഗവതി ക്ഷേത്രം


കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവവൂരിലെ മേതല എന്ന ഗ്രാമത്തിലാണ്‌ പ്രശസ്തമായ കല്ലിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. . ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ ഒരു പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നുകല്ലിൽ ക്ഷേത്രം. പിന്നീട ജൈന മതത്തിന്റെ സ്വാധീനം കുറയുകയും ഇവിടം ഒരു ഹിന്ദു ക്ഷ്ത്രമായി തീരുകയും ചെയ്തു,  ഇന്ന് ഈ ഗുഹ ക്ഷേത്രം  കല്ലിൽ ഭഗവതി ക്ഷേത്രം എന്നാണറിയപ്പെടുന്നത്.28 ഏക്കർ വിസ്തീർണ്ണം ഉള്ള വിശാലമായ  ഒരു പ്രദേശത്താണ്   ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം...നിലം തൊടാതെ നില്‍ക്കുന്ന ഭീമാകാരമായ പാറയുടെ അടിഭാഗത്ത് ഗുഹയിലാണ് കല്ലില്‍ ഭഗവതിയുടെ പ്രതിഷ്ഠ. 75 അടി നീളവും 45 അടി വീതിയും 25 അടി ഉയരവും മതിയ്ക്കാവുന്ന ഈ ഭീമന്‍ പാറ ശാസ്ത്രലോകത്തിനും ചരിത്രാന്വേഷകര്‍ക്കും മുന്നില്‍ ഒരു പ്രഹേളികയായി ഇപോളും അവശേഷിക്കുന്നു . . പഴയ  കാലത്തെ ജൈന സംസ്കാരത്തിന്റെ ചില ശേഷിപ്പുകള്‍  നമുക്ക് ഇപോഴും  ക്ഷേത്രത്തില്‍ കാണാവുന്നതാണ് ,നമ്മളെ ക്ഷേത്രത്തിലേക് എതിരേല്‍ക്കുന്നത് തന്നെ   പാറയുടെ മുകളില്‍ ആയി കൊതി വെച്ചിട്ടുള്ള ഒരു  മഹാവീരന്റെ രൂപം ആണ് 

ശ്രീകോവിലിന്‍റെ മേല്‍ക്കൂരയായി നിലം തൊടാതെ നില്‍ക്കുന്ന ഭീമാകാരമായ പാറയുടെ പ്രകൃതിദത്തമായ അത്ഭുദ ദൃശ്യമാണ് ദേവിയ്ക്ക് ദിവ്യ പരിവേഷമായി നിലകൊള്ളുന്നത്. ക്ഷേത്രത്തിന്‍റെ ശ്രദ്ധാകേന്ദ്രമായ ഭീമന്‍ പാറ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതിനെക്കുറിച്ചു പല ഐതിഹ്യങ്ങളുമുണ്ട്. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിയ്ക്കാന്‍ എത്തിയവര്‍ കാനനമധ്യത്തില്‍ ദേവീ ചൈതന്യം തുടിയ്ക്കുന്ന സുന്ദരിയായൊരു സ്ത്രീ കല്ലുകൊണ്ട് അമ്മാനമാടി കളിയ്ക്കുന്നത് കണ്ടുവത്രേ. വനമധ്യത്തില്‍ കണ്ട സുന്ദരി ആരെന്നറിയാന്‍ ആകാംക്ഷയോടെ അവര്‍ അടുത്തു ചെന്നപ്പോഴേയ്ക്കും ആ സുന്ദരി അമ്മാനമാടിക്കൊണ്ടിരുന്ന കല്ലുകള്‍ മറയാക്കി ഗുഹയില്‍ ഒളിച്ചു. ആ സുന്ദരരൂപിണി കല്ലില്‍ ഭഗവതിയായിരുന്നു. അമ്മാനമാടിയപ്പോള്‍ മുകളിലേയ്ക്കു പോയ കല്ല് മേല്‍ക്കൂരയായും താഴേക്കു പതിച്ച കല്ല് ഇരിപ്പിടമായും മാറിയെന്നും ഐതിഹ്യം.


ദുർഗ്ഗയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.കല്ലിൽ പിഷാരോടിയുടെ ജൈനമത പിന്മുറക്കാരായ ഒല്ലി സമുദായാംഗങ്ങൾ ജൈന ദേവന്മാരായ പാർശ്വനാഥൻമഹാവീരൻപത്മാവതി ദേവി എന്നിവരെ ഇവിടെ ആരാധിക്കുന്നു. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതീ പ്രതിഷ്ഠ. പഞ്ചലോഹംകവചംകൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു. ഇത് യഥാർത്ഥത്തിൽ ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയുടെ വിഗ്രഹമാണ്‌. ബ്രഹ്മാവിന്റെ വിഗ്രഹം ഈ പാറമലയ്ക്കു മുകളിൽ കൊത്തി ഉണ്ടാക്കിയിരിക്കുന്നു. ബ്രഹ്മാവിൻറെ കൂടെ ശിവനും വിഷ്ണുവും കൂടിയുണ്ടെന്നാണ് സങ്കല്പം. അതു കൊണ്ട് ശിവനും വിഷ്ണുവിനും ഒപ്പം ബ്രഹ്മാവിനെയും ഇവിടെ പൂജിക്കുന്നു. ഈ വിഗ്രഹങ്ങൾ പാർശ്വനാഥന്റേതും മഹാവീരന്റേതുമായിരുന്നു.ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നിവർ സാന്നിദ്ധ്യമരുളുന്നു.വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്ക് മൂലയിൽ പടിഞ്ഞാറേക്ക് ദർശനമായി 9 പ്രതിഷ്ഠകൾ ഉണ്ട്.

ദിവസവും ഉച്ചപൂജക്കു ശേഷം അടക്കുന്നു. വൈകുന്നേരവും രാത്രികാലങ്ങളിലും ഇവിടെ പൂജ ഇല്ല. രാത്രികാലങ്ങളിൽ വനപ്രദേശത്തുള്ള ക്ഷേത്രത്തിലെത്തി പൂജിക്കാനുള്ള ബുദ്ധിമുട്ട് പരിഗനിച്ച് ഈ സമ്പ്രദായം ആരംഭിച്ചതാണ് എന്നു പറയപ്പെടുന്നു.ക്ഷേത്രത്തിലെ തന്ത്രി നെടുമ്പുള്ളി തരണനെല്ലൂർ മനയ്ക്കലേക്കാണ്. നേരത്തെ കല്ലിൽ പിഷാരടി കുടുംബം വകയായിരുന്ന ഈ ക്ഷേത്രം, പിന്നീട് തിരുവനന്തപുരത്തുള്ള ചെങ്കോട്ടകോണം ശ്രീരാമദാസാശ്രമം ക്ഷേത്രഭരണം ഏറ്റെടുക്കുകയാണ് ചെയ്തത്. ശേഷം ക്ഷേത്ര ഭരണത്തെ ചൊല്ലി ചില താരകങ്ങള്‍ ഉണ്ടാകുകയും ,ക്ഷേത്രം കുറച്ചു കാലം റിസീവര്‍ ഭരണത്തില്‍ ആവുകയും ഒടുക്കം കോടതി വിധിക്ക്‌ ശേഷം  ക്ഷേത്ര ഭരണം    പിഷാരത്ത് ദേവസ്വം തന്നെ  നിർവഹിച്ചു തുടങ്ങി........സ്വയം‍വരപുഷ്പാഞ്ജലിയും 'ചൂലുവഴിപാടും' ആണ് പ്രധാന വഴിപാടുകൾ. ചൂലുവഴിപാട് മുടിവളരാനാണെന്ന് വിശ്വാസം. ഇതു കൂടാതെ ക്ഷേത്രത്തിൽ “ഇടിതൊഴൽ“ എന്നൊരു വഴിപാടുമുണ്ട്. വ്രതം അനുഷ്ഠിച്ച മാരാർ വാദ്യമേളങ്ങളോടെ ഉണക്കലരി, വെറ്റില, പാക്ക്, ചുണ്ണാമ്പ്, മഞ്ഞള് എന്നീ സാധനങ്ങൾ ഉരലിൽ ഇട്ട് ഇടിച്ച് ഉണ്ടാക്കുന്ന കൂട്ട് ദേവിക്ക് സമർപ്പിച്ച് ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. ഇത് വർഷത്തിലൊരിക്കൽ വൃശ്ചികമാസത്തിലെ കാർത്തികനാളിൽ മാത്രമേ പതിവുള്ളു........എല്ലാ വർഷവും ക്ഷേത്രോത്സവം വൃശ്ചികമാസത്തിലെ കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു. (നവംബർ-ഡിസംബർ മാസങ്ങളിലാണ് ഇത്). ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ഒരു പിടിയാനപ്പുറത്തിരുത്തി പ്രദക്ഷിണവും നടക്കുന്നു...........    
എറണാകുളം ജില്ലയിലെ ഒരു പ്രധാന ടുറിസ്റ്റ് കേന്ദ്രമായ കല്ലില്‍ ക്ഷേത്രം 1965 മുതല്‍  പുരാവസ്തു ഗവേഷണ വകുപ്പിന്‍റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടിയാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒപ്പം ശാന്തസുന്ദരമായ പ്രകൃതി, അതോടൊപ്പം അത്ഭുത പരിവേഷം, കൂടാതെ ചരിത്രസത്യങ്ങള്‍ വിളിച്ചോതുന്ന പാറക്കല്ലുകള്‍ ഇവയെല്ലാം ചേര്‍ന്ന് കല്ലില്‍ ഗുഹാക്ഷേത്രം എന്ന അല്‍ഭുതചൈതന്യകേന്ദ്രം ആയിരങ്ങളെ അങ്ങോട്ട് ആകര്‍ഷിച്ചുകൊണ്ടിരിയ്ക്കുന്നു.
ഇരിങ്ങോള്‍ കാവ്  പെരുമ്പാവൂര്‍ ടൌണില്‍  നിന്ന്  കോതമംഗലം റൂട്ടില്‍  3 km മാത്രം  അകലെ ആണ് . 64 ഏക്കറില്‍   പരന്നു  കിടക്കുന്ന കൊടും കാട്ടിനുല്ലിലാണ് ഈ കാനന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്  


Thursday, January 10, 2013

Little World of Puthiyedam

കുതിര മാളിക പാലസ്

തിരുവനതപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സമീപം ആണ് കുതിര മാളിക പലചെ അഥവാ പുതെന്‍ മാളിക കൊട്ടാരം സ്ഥിതി ചെയ്യുന്നത് .........തിരുവിതാംകൂര്‍ രാജാവ് ആയിരുന്ന സ്വാതി തിരുനാള്‍ ആണ് പാലസ് പണി കഴിപ്പിച്ചത് പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനം പാലസിന്റെ ഉള്ളില്‍ ആണുള്ളത് ........... ഈ പലസിനു കുതിര മാളിക എന്ന് പേര് വന്നത് ...ഇതിന്റെ തെക്ക് ഭാഗത്തുള്ള മേല്ക്കുരയോടു ചേര്‍ന്ന് തടിയില്‍ കൊതി വെച്ചിരിക്കുന്ന 122 കുതിരകളുടെ ശില്പങ്ങള്‍ ആണ് ............. കേരളീയ വാസ്തു വിദ്യയുടെ മനോഹാരിത വിളിച്ചോതുന്ന പാലസ് പണി കഴിപ്പിച്ചത് 1840'കളില്‍ ആണ് ........... കര്‍ണാടക സംഗീതത്തിലെ കുലപതി ആയിരുന്ന സ്വാതി തിരുനാള്‍ തന്റെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ചെലവഴിച്ചത് ഇവിടെയാണ് .......കൂടാതെ കര്‍ണാടക സംഗീതത്തില്‍ അദ്ധേഹത്തിന്റെ പ്രസിദ്ധങ്ങളായ പല കൃതികളും പിറവിയെടുത്തതും കുതിര മാളികയില്‍ തന്നെ ......... ഇപോഴും തിരുവിതംകരെ രാജാ കുടുംബത്തിന്റെ അധീനതയില്‍ ഉള്ള ഈ പാലസില്‍ 64 മുറികള്‍ ആണുള്ളത് ...അതില്‍ 15ഇല്‍ അധികം മുറികള്‍ പൊതു ജനങ്ങള്കായി തുറന്നു കൊടുത്തിട്ടുണ്ട് .........ധാരാളം ചിത്രങ്ങളും,ശിലങ്ങളും കൊണ്ട് അനുഗ്രഹീതം ആണിവിടം , ഒരു ചെറിയ കഥകളി മ്യുസിയം തന്നെ ഉണ്ട് ഇവിടെ ..കൂടാതെ അനകൊമ്പില്‍ തീര്‍ത്ത വിവിധങ്ങള്‍ ആയ ശില്പങ്ങളും ,രാജാ ഭരണ കാലത്ത് ഉപയോഗിച്ചിരുന്ന പല വസ്തുക്കളും , paintingukalum നമുക്ക് കാണാം,.... അതില്‍ എടുത്തു പറയേണ്ട ഒരു ചിത്രമാണ് ഒരു റഷ്യന്‍ ചിത്രകാരന്‍ വരച്ച ചിത്തിര തിരുനാളിന്റെ ചിത്രം.............

കേരളത്തിന്റെ കലാ ലോകത്തിനു ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ഈ പലസിനെ കുറിച്ച പൊതു ജനങ്ങള്‍ക് അത്ര അറിവ് ഇല്ല എന്ന് തോന്നുന്നു ... പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വരുന്ന പലരും ഈ പാലസ് കാണാതെ മടങ്ങുന്നു ......ക്ഷേത്രത്തിനു സമീപം ഉള്ള മേഷന്‍ (മേത്തന്‍) മണി ഈ പാലസിന്റെ മതിലിനോട് ചേരനാണ് ഉള്ളത് .............. വിവിധ പുരാണ സീരിയലുകളിലും, സിനിമകളിലൂടെയും നമ്മള്‍ ഈ പാലസ് കണ്ടിട്ടുണ്ടാകും ........ എല്ലാ വര്‍ഷവും ജനുവരി 6 മുതല്‍ 12 വരെ നടക്കുന്ന സ്വാതി തിരുനാള്‍ സംഗീതോത്സവം നടക്കുന്നതും ഇവിടെയാണ് ..........രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ ആണ് പാലസ് കാണുവാനുള്ള പോതുജങ്ങളുടെ സമയം .....