അമനകരയില്‍ നിന്ന് വൈറ്റില വരെ Ksrtc/പ്രൈവറ്റ് ബസുകളില്‍ പോവുക ആണെങ്കില്‍ ഇപ്പോള്‍ 36 രൂപ മുതല്‍ 46 രൂപ വരെയുള്ള വിവിധങ്ങള്‍ ആയ ടിക്കറ്റുകളില്‍ യാത്ര ചെയ്യാം ...... സാധാരണ 36 രൂപ മുതല്‍ 40 രൂപ വരെ ഉള്ള ടിക്കെടിനു , റാന്നി ഡിപ്പോയില്‍ നിന്ന് ഉള്ള ആനവണ്ടി ആണെങ്കില്‍ 43 രൂപ കൊടുക്കണം കുറച്ചു കൂടെ അകലെ ഉള്ള കുമളി ഡിപ്പോയിലെയും അടുത്തുള്ള എരുമേലി ഡിപ്പോയിലെയും ബസ് ആണെങ്കില്‍ രൂപ നാല്പത്തി ആറു മേടിക്കും ...ബാക്കി 4 രൂപ ടിപ് ആയി കണ്ടക്ടര്‍ കൊണ്ടോയാല്‍ 50 രൂപയും നമുക്ക് പോയികിട്ടും, പക്ഷെ നാട്ടുകാര്‍ ആയത് കൊണ്ട് ആണെന്ന് തോന്നുന്നു പാല ഡിപ്പോയില്‍ നിന്നും പിറവം ഡിപ്പോയില്‍ നിന്നും ഉള്ള ബസ്സില്‍ പോയാല്‍ 36 രൂപ കൊടുത്താല്‍ മതി, അതേസമയം ബൂര്‍ഷ്വാ പ്രൈവറ്റ് മുതാലളിമാരുടെ ബസ്സുകളില്‍ പോയാല്‍ നാല്പതു രൂപ കൊടുത്താല്‍ മതി (ഇനി ഇതില്‍ കൂടുതല്‍ കൂടുതല്‍ ചാര്‍ജ് മേടിക്കുന്ന വേറെ ബസ്സുകള്‍ ഉണ്ടോ ആവോ ) .......ഇത്രയധികം വൈവിധ്യങ്ങള്‍ ആയ ടിക്കെട്ടുകളില്‍ യാത്ര ചെയ്യാനും ഒരു ഭാഗ്യം വേണം
Monday, August 4, 2014
Subscribe to:
Comments (Atom)
.jpg)