Pages

Thursday, July 12, 2012

ff


വീണ്ടുമാവഴികളിലൂടെ ഞാന്‍ നടന്നകന്നു
ഓര്‍മയുടെ ചെപ്പുകള്‍ വീണ്ടും തുറക്കുവാനായ്
മാറിയിരിക്കുന്നു ആ പഴയ കാഴ്ചകള്‍
മാറിയിരിക്കുന്നു നീ എന്നെകാളും
നീ അറിയുന്നില്ല എന്റെ ഈ പുതിയ മുഖം
നീ അറിയുന്നില്ല ഞാന്‍ വന്നത് പോലും
ഓര്‍ത്തുപോയ് ഞാന്‍ ആ പഴയകാലം
നിര്‍മലമായ നിന്റെ പഴയ കാലം
വരില്ല ഇനിയൊരിക്കലും വരില്ല

അതുപോലെ ഒരു കാലം ..........

paadam

മണ്ണ് മാന്തികള്‍ തിന്നു തീര്‍ത്തൊരീ നെല്ലിന്‍ പൂപാടം
നെല്ലിനു പകരം വീടുകള്‍ വിളയും കോണ്‍ക്രീറ്റ് പാടങ്ങള്‍
കാലികള്‍ മേഞ്ഞൊരു പാടമിതാ കാട് പിടിച്ചു  കിടക്കുന്നു
അതിര്‍ത്തി വരമ്പുകള്‍ മതിലുകള്‍ക്ക് വഴിമാറി
പത്തയപുരകള്‍ നോക്കുകുത്തികള്‍-
ഗതകാല സ്മരണയില്‍ ജീവിക്കുന്നു
വയികോല്‍ കൂനകള്‍ ഓര്‍മയില്‍ മാത്രം
കൊയ്ത്തുപാട്ടും കുളകൊഴിയും കാണാ കാഴ്ചകള്‍
നമ്മുടെ ഗ്രാമീണത എങ്ങോ പോയ്‌ മറഞ്ഞു