ff
വീണ്ടുമാവഴികളിലൂടെ ഞാന്‍ നടന്നകന്നു
ഓര്‍മയുടെ ചെപ്പുകള്‍ വീണ്ടും തുറക്കുവാനായ്
മാറിയിരിക്കുന്നു ആ പഴയ കാഴ്ചകള്‍
മാറിയിരിക്കുന്നു നീ എന്നെകാളും
നീ അറിയുന്നില്ല എന്റെ ഈ പുതിയ മുഖം
നീ അറിയുന്നില്ല ഞാന്‍ വന്നത് പോലും
ഓര്‍ത്തുപോയ് ഞാന്‍ ആ പഴയകാലം
നിര്‍മലമായ നിന്റെ പഴയ കാലം
വരില്ല ഇനിയൊരിക്കലും വരില്ല
അതുപോലെ ഒരു കാലം ..........
No comments:
Post a Comment