ചെങ്ങന്നൂർ മഹാദേവക്ഷേത്രം (ചെങ്ങന്നൂര്‍ ഭഗവതി)
ആലപ്പുഴ
ജില്ലയിലെ ചെങ്ങന്നൂർ
നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും
ചരിത്രപ്രസിദ്ധവുമായക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം
മഹാദേവന്‍ ആണെങ്കിലും ഇവിടുത്തെ ഭഗവതിയുടെ പ്രദിഷ്ട ആണ് പ്രശസ്തം.... കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭ സംഭവ മന്ദിരം എന്നു
പ്രതിപാധിച്ചിരിക്കുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തെയാണ്.
വഞ്ഞിപ്പുഴ
തമ്പുരാക്കന്മാരുടെ കാലത്താണ് ചെങ്ങന്നൂർ തേവരെ പ്രതിഷ്ഠിച്ച് ക്ഷേത്രം
നിർമ്മിക്കുന്നത് . പമ്പാ
നദിയുടെ തെക്കേക്കരയിലാണ് ഈ മഹാക്ഷേത്ര
സമുച്ചയം നിലകൊള്ളുന്നത്. അന്ന് പറയിപെറ്റ
പന്തിരുകുലത്തിലെ പെരുന്തച്ചന്റെ നേതൃത്ത പാഠവത്തിൽ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടു. പക്ഷേ
ആ പഴയ ക്ഷേത്രം പിന്നീട് കത്തി നശിച്ചു പോവുകയും, അതിനുശേഷം വീണ്ടും തഞ്ചാവൂരിൽ നിന്നും വരുത്തിയ പ്രഗത്ഭരുടെ നിരീക്ഷ്ണത്തിൽ വീണ്ടും
ക്ഷേത്രം പുനരുദ്ധീകരിക്കപ്പെട്ടു. തിരുവിതാംകൂർ രാജക്കന്മാരുടെ കാലത്താണ് ഇതു നടന്നത്.ചെങ്ങന്നൂർ മതിൽക്കകത്തെ പണി എന്ന് മലയാളത്തിൽ വാമൊഴിയായി പറയുന്ന പഴഞ്ചൊല്ലിനു
അന്വർത്ഥമാക്കുന്ന വിധം ആയിരുന്നൂത്രേ അന്നത്തെ പുനരുദ്ധീകരണം നടന്നത്. വളരെയേറെ വർഷങ്ങൾ നീണ്ടുപോയ ക്ഷേത്ര നിർമ്മാണമായിരുന്നു
അത്. പല അവസരങ്ങളിലും ക്ഷേത്ര നിർമ്മാണം നിന്നുപോകുകയും വീണ്ടും തുടർന്നും
ക്ഷേത്രത്തിലെ കത്തി നശിച്ച സമുച്ചയങ്ങൾ പലതും പുനഃരുജ്ജീവിപ്പിച്ചു. പക്ഷേ
പെരുന്തച്ചൻ നിർമ്മിച്ച കൂത്തമ്പലം മാത്രം നിർമ്മിക്കാൻ കഴിഞ്ഞില്ല. ……
പരമശിവനും പാർവതിദേവിയുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകൾ.ശിവൻ കിഴക്കുഭാഗത്തേക്കും
പാർവതി പടിഞ്ഞാറുഭാഗത്തേക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അർദ്ധനാരീശ്വര
സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. രൗദ്രതയാർന്ന
മഹാകാലനാണ് പ്രതിഷ്ഠ. ഭക്തരെ അനുഗ്രഹിക്കുമ്പോഴും തേവരുടെ കണ്ണുകളിൽ നിറയെ രൗദ്രത
നിഴലിക്കുന്നുവെന്നാണ് വിശ്വാസം. ദേവന്റെ ഈ രൗദ്രതയാണത്രേ ഒരിക്കൽ ക്ഷേത്രം
മുഴുവനായും കത്തിച്ചുകളയാൻ ഇടയാക്കിയത്. ഇവിടുത്തെ തേവരെ 'ചെങ്ങന്നൂരപ്പൻ' എന്നാണ് ഭക്തർ വിളിച്ചു
പോരുന്നത്.
പശ്ചിമ ദിക്കിലേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽതന്നെ ദേവനു പുറകിലായിസതീദേവിയായി, ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.
പാർവ്വതീദേവിയെന്നാണ് അറിയപ്പെടുന്നതെങ്കിലുംദക്ഷപുത്രിയായ സതിയാണ് സങ്കല്പം . ദേവിയുടെ നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). ദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയാണ്. ശ്രീകൃഷ്ണന്റെ പ്രതിഷ്ഠയും ഇവിടെ തിരുവമ്പാടി കണ്ണനായി
പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവൻ ഇവിടെ രൗദ്രഭാവത്തിലാണെന്നാണ് സങ്കൽപ്പം. അത്
നഷ്ടപ്പെടുത്താനാണ് ശ്രീകൃഷ്ണ പ്രതിഷ്ഠ നടത്തിയതത്രേ. അതുകൂടാതെ നിരവധി
ഉപദേവപ്രതിഷ്ഠകളാൽ സമ്പന്നമാണ് ചെങ്ങന്നൂർ മതിലകം.
No comments:
Post a Comment