Pages

Sunday, May 2, 2010

koottukari

ഒത്തിരി ഒത്തിരി കഥകള്‍ പറഞ്ഞു നാം
കുന്നിന്‍ ചെരുവിലെ മാജോട്ടില്‍
ഏറെ രസമുള്ള പാട്ട് ഞാന്‍ പാടുമ്പോള്‍
ചക്കര മാമ്പഴം ഒന്ന് വീണു
കൂട്ടുകാരി നീ ആ മാമ്പഴം എടുതാദ്യം തന്നുവല്ലോ
എന്റെ കൈയിലേക്ക്
കുഞ്ഞിളം കാറ്റിലെന്‍ മുടിപാറി പറന്നപ്പോള്‍
ചീകി മിനുക്കി നീ പൂ വെച്ചില്ലേ
കണ്ണാരം പൊത്തി കളിച്ചപ്പോള്‍ ഞാന്‍
ചെന്ന് മഞ്ചാടി ചോട്ടില്‍ ഒളിച്ചിരുന്ന്
ഏറെ നേരംകഴിഞ്ഞു നീ വന്നപ്പോള്‍
ഞാന്‍ ഒരുകുന്നു മഞ്ചാടി കൂട്ടിവെച്ചു
ഒട്ടും പരിഭവം ഇല്ലാതെ തന്നെ ഞാന്‍
ഉള്ളതില്‍ പാതി നിനക്ക് തന്നു
അരികത്തു നീ എന്നും ഇല്ലെങ്കിലും eppozhum
ഉണ്ടാവും എന്‍ മനസ്സില്‍


പുതിയേടം ശ്രീദേവി അന്തര്‍ജ്ജനം
(ente അമ്മ)

3 comments:

  1. ammayum makanum kollalo....mambazham,manchadi...ee koottukariyum kollalo

    ReplyDelete
  2. ഏടത്തി..നമസ്കാരം.വല്ലപ്പൊഴും മുറുക്കാനായി വന്നപ്പോള്‍ ഹരിയെട്ടന്‍ പോലും പറഞ്ഞില്ലല്ലോ ഏടത്തി ഇങ്ങനെ ഒരു സാഹസം ചെയ്തെന്ന്.

    എന്തായാലും ഈ വലിയ ബൂലോകത്തേക്ക് രണ്ടു പേര്‍ക്കും സ്വാഗതം.

    ReplyDelete
  3. ammayude kavitha valare nannayittundu..

    ReplyDelete