Pages

Thursday, July 12, 2012

ff


വീണ്ടുമാവഴികളിലൂടെ ഞാന്‍ നടന്നകന്നു
ഓര്‍മയുടെ ചെപ്പുകള്‍ വീണ്ടും തുറക്കുവാനായ്
മാറിയിരിക്കുന്നു ആ പഴയ കാഴ്ചകള്‍
മാറിയിരിക്കുന്നു നീ എന്നെകാളും
നീ അറിയുന്നില്ല എന്റെ ഈ പുതിയ മുഖം
നീ അറിയുന്നില്ല ഞാന്‍ വന്നത് പോലും
ഓര്‍ത്തുപോയ് ഞാന്‍ ആ പഴയകാലം
നിര്‍മലമായ നിന്റെ പഴയ കാലം
വരില്ല ഇനിയൊരിക്കലും വരില്ല

അതുപോലെ ഒരു കാലം ..........

paadam

മണ്ണ് മാന്തികള്‍ തിന്നു തീര്‍ത്തൊരീ നെല്ലിന്‍ പൂപാടം
നെല്ലിനു പകരം വീടുകള്‍ വിളയും കോണ്‍ക്രീറ്റ് പാടങ്ങള്‍
കാലികള്‍ മേഞ്ഞൊരു പാടമിതാ കാട് പിടിച്ചു  കിടക്കുന്നു
അതിര്‍ത്തി വരമ്പുകള്‍ മതിലുകള്‍ക്ക് വഴിമാറി
പത്തയപുരകള്‍ നോക്കുകുത്തികള്‍-
ഗതകാല സ്മരണയില്‍ ജീവിക്കുന്നു
വയികോല്‍ കൂനകള്‍ ഓര്‍മയില്‍ മാത്രം
കൊയ്ത്തുപാട്ടും കുളകൊഴിയും കാണാ കാഴ്ചകള്‍
നമ്മുടെ ഗ്രാമീണത എങ്ങോ പോയ്‌ മറഞ്ഞു 

Wednesday, June 20, 2012




ആ ഗായിക അറിഞ്ഞില്ല
തന്റെ സംഗീതം അപകടം ആണെന്ന്
അവളുടെ സ്വരങ്ങള്‍ക്ക് നേരെ വെടിയുണ്ടകള്‍ വരുമ്പോളും
അവള്‍ അറിഞ്ഞില്ല ഇത് തന്റെ നേര്‍ക്ക് എന്ന്
പാടുവാന്‍ ഉള്ള പാട്ടുകള്‍
പാഴ് സ്വപ്നം നെയ്തു  അതിന്‍ ഭാവിയെ ഓര്‍ത്ത്
ആറ് വെടിയുണ്ടകള്‍ അനശ്വരമാക്കി
ഒരു ഗായികയെ  ചരിത്രത്തിന്റെ താളുകളിലേക്ക്

Monday, June 18, 2012

രാത്രിയിലെ  ചന്ദ്രന്‍ മയങ്ങാതതെന്തേ 

ഉറങ്ങാതെ ആരെ നീ കാത്തിരിക്കുന്നു 
എന്താണോ  നിന്റെ വരവിന്റെ ഉദേശം
നിരാശണോ നീ  പ്രഭാതം  മടങ്ങുമ്പോള്‍
എങ്കിലും വരുമല്ലോ വയ്കുമ്പോള്‍
ആരെയോ കാണുവാന്‍ എന്നപോലെ

Saturday, January 14, 2012

ഒരു kadha

എന്താണ് ജീവിതം .... അത് നമ്മുടെ ഓരോ ദിവസവും കൂട്ടിയെഴുതിയ ഒരു കഥ, എല്ലാവര്ക്കും ഉണ്ടാകും അവരുടെതായ കഥകള്‍ , വ്യത്യസ്തമായ പല പല കഥകള്‍.... പക്ഷെ മിക്കവരും അത് മറക്കനിഷ്ടപെടുന്ന യാതര്ധ്യങ്ങള്‍ ആയിരിക്കും,,,, ചിലര്‍ അതിനെ കുത്തികുറിച് എന്തെങ്കിലുമൊക്കെ എഴുതും അവരെ സാഹിത്യകാരന്‍ എന്നപേരിലാകും നമ്മള്‍ അറിയപെടുക.....ഓരോ കഥയ്ക്കും പുറകില്‍ ജീവിതയാധര്ധ്യതിന്റെ നീറുന്ന മറ്റൊരു ചിത്രവും ഉണ്ടാകും

ഇനി കുതിക്കുരിക്കുന്നില്ല.....എന്റെ മൂഡ്‌ ഞാന്‍ ഒന്ന്നു ടെസ്റ്റ്‌ ചെയ്തതാ.......നെക്സ്റ്റ് വീക്ക്‌ കാണാം.....